Asianet News MalayalamAsianet News Malayalam

ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തിൽ വർധന, ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ

തുടർച്ചയായ നാലാം മാസവും ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. സെപ്തംബർ മാസത്തിലെ ജിഎസ്ടി വരുമാനം 1.17 ലക്ഷം കോടി രൂപയാണ്

October GST revenue 130k crore
Author
Delhi, First Published Nov 1, 2021, 3:44 PM IST

ദില്ലി: ഒക്ടോബർ മാസ്ത്തിൽ പിരിച്ചെടുത്ത ജിഎസ്‌ടി നികുതി 130127 കോടി രൂപ. ജിഎസ്ടി 2017 ൽ ഏർപ്പെടുത്തിയ ശേഷം ഉണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വരുമാനമാണിത്. 2020 ഒക്ടോബർ മാസത്തെ അപേക്ഷിച്ച് 24 ശതമാനം വർധനവാണ് നികുതിവരവിൽ ഉണ്ടായിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

തുടർച്ചയായ നാലാം മാസവും ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. സെപ്തംബർ മാസത്തിലെ ജിഎസ്ടി വരുമാനം 1.17 ലക്ഷം കോടി രൂപയാണ്. ഒക്ടോബറിലുണ്ടായ കളക്ഷനിൽ 23861 കോടിയും സിജിഎസ്ടിയാണ്. 30421 കോടി എസ്‌ജിഎസ്‌ടിയാണ്. 67361 കോടി രൂപ ഐജിഎസ്ടിയാണ്. അവശേഷിക്കന്ന 8484 കോടി രൂപ സെസായി പിരിച്ചെടുത്തതാണ്.

2019 ഒക്ടോബർ മാസത്തിലെ ജിഎസ്‌ടി വരുമാനത്തെ അപേക്ഷിച്ച് ഇത്തവണ 36 ശതമാനമാണ് വർധിച്ചത്. ചരക്ക് ഇറക്കുമതിയിലൂടെയുള്ള നികുതി വരുമാനം 39 ശതമാനം വർധിച്ചു. അതേസമയം ആഭ്യന്തര ഇടപാടുകളിലൂടെയുള്ള നികുതി വരുമാനത്തിൽ 19 ശതമാനവും ഉയർന്നു.

പതിവുപോലെ ഐജിഎസ്ടിയിൽ നിന്ന് 27310 കോടി സിജിഎസ്ടിയിലേക്കും 22394 കോടി എസ്ജിഎസ്ടിയായും സെറ്റിൽ ചെയ്തിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക മേഖല കൊവിഡിന്റെ പിടിയിൽ നിന്ന് കരകയറുന്നതിന്റെ പ്രധാന അടയാളമായാണ് ഇത് വിലയിരുത്തപ്പെടുന്നുണ്ട്. വാഹന വിൽപ്പനയിൽ തടസങ്ങളില്ലായിരുന്നെങ്കിൽ വരുമാനം ഇനിയും ഉയർന്നേനെ.

കണക്കുകൾ ഒറ്റ നോട്ടത്തിൽ

ഒക്ടോബറിലെ ജിഎസ്‌ടി GSTവരുമാനം - 130127 കോടി
കേന്ദ്ര ചരക്ക് സേവന നികുതി വരുമാനം (CGST)- 23861 കോടി
സംസ്ഥാന ചരക്ക് സേവന നികുതി വരുമാനം (SGST)- 30421 കോടി
സംയോജിത ചരക്ക് സേവന നികുതി വരുമാനം (IGST) - 67361 കോടി
(ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് സമാഹരിച്ച ജിഎസ്ടി - ₹ 32998 കോടി ഉൾപ്പെടെ)

വ്യവസ്ഥാപിത തീർപ്പാക്കലുകൾക്ക് ശേഷം

കേന്ദ്രത്തിന്റെ ആകെ വരുമാനം CGST - 51171 കോടി
സംസ്ഥാനങ്ങളുടെ ആകെ വരുമാനം SGST - 52815 കോടി

2020 ഒക്ടോബറിലെ വരുമാനത്തേക്കാൾ 24% അധികവും 2019-20 ലെ ഒക്ടോബറിലെ വരുമാനത്തെ അപേക്ഷിച്ച് 36 ശതമാനം കൂടുതലുമാണ് 2021 ഒക്ടോബറിലെ ജിഎസ്ടി വരുമാനം. സെമി കണ്ടക്ടറുകളുടെ വിതരണത്തിലെ തടസ്സം കാറുകളുടെയും മറ്റ് ഉത്പന്നങ്ങളുടെയും വിൽപ്പനയെ ബാധിച്ചിരുന്നില്ലെങ്കിൽ വരുമാനം ഇനിയും ഉയരുമായിരുന്നു. മുൻ മാസങ്ങളെ അപേക്ഷിച്ച് വർധിച്ച നികുതി ഒടുക്കലും, കേന്ദ്ര-സംസ്ഥാന നികുതി വകുപ്പുകളുടെ ശ്രമങ്ങളും വരുമാനം വർദ്ധിക്കാൻ സഹായകമായി.

Follow Us:
Download App:
  • android
  • ios