Asianet News MalayalamAsianet News Malayalam

ബിസിനസുകൾ വലിയ സമ്മർദ്ദം അനുഭവിക്കുന്നു, മൊറട്ടോറിയം സ്ഥിരമായ പരിഹാരമല്ല: റിസർവ് ബാങ്ക് ​ഗവർണർ

മൊറട്ടോറിയം ലോക്ക് ഡൗൺ കാലത്തേക്കുളള ഒരു താൽക്കാലിക പരിഹാരമാണെന്നും സ്ഥിരമായ പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

rbi governor's comment on loan moratorium
Author
Mumbai, First Published Aug 24, 2020, 3:15 PM IST

മുംബൈ: വായ്പകൾ പുന:സംഘടിപ്പിക്കാൻ രാജ്യത്തെ ബാങ്കുകളെ അനുവദിക്കുന്നതിനുള്ള പുതിയ നടപടികൾ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്നും റിസർവ് ബാങ്ക് മേധാവി ശക്തികാന്ത ദാസ് പറഞ്ഞു. “ഒരു വശത്ത് ബാങ്കുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്, മറുവശത്ത് ബിസിനസുകൾ വളരെയധികം സമ്മർദ്ദത്തിലാണ്,” റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വെള്ളിയാഴ്ച സിഎൻബിസി-ആവാസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഈ മാസാവസാനം കാലഹരണപ്പെടാൻ പോകുന്ന വായ്പാ മൊറട്ടോറിയത്തിന് പകരമായി ഈ പദ്ധതി മാറ്റിയിട്ടുണ്ട്. മൊറട്ടോറിയം ലോക്ക് ഡൗൺ കാലത്തേക്കുളള ഒരു താൽക്കാലിക പരിഹാരമാണെന്നും സ്ഥിരമായ പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് പ്രതിസന്ധി ബാധിച്ച സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാൻ അതോറിറ്റികൾ ശ്രമം തുടരുകയാണ്. അതേസമയം കിട്ടാക്കടം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് വളരുന്ന സാഹചര്യത്തിൽ സാമ്പത്തിക മേഖലയുടെ സ്ഥിരത ഉറപ്പാക്കേണ്ടതുണ്ട്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് വായ്പാ വളർച്ച ത്വരിതപ്പെടുത്തുന്നതിന് ബാങ്കുകൾ പാടുപെടുകയാണ്, ഇത് നാല് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ വാർഷിക സങ്കോചത്തിന് ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പകർച്ചവ്യാധിക്ക് മുമ്പുതന്നെ ഉയർന്ന നിഷ്ക്രിയ ആസ്തികൾ സംബന്ധിച്ച സമ്മർദ്ദം ബാങ്കുകൾ കൈകാര്യം ചെയ്യുകയാണ്.

Follow Us:
Download App:
  • android
  • ios