Asianet News MalayalamAsianet News Malayalam

പലിശ നിരക്കിൽ ആർബിഐ മാറ്റം വരുത്തിയേക്കില്ലെന്ന് വിദ​ഗ്ധർ; നിരക്ക് കുറയ്ക്കുന്നത് ഒഴിവാക്കണമെന്ന് സിഐഐ

ഫെബ്രുവരി മുതൽ ആർബിഐ പോളിസി നിരക്കുകളിൽ 115 ബേസിസ് പോയിൻറ് കുറവ് വരുത്തിയിട്ടുണ്ട്.

rbi mpc on oct. 01 2020
Author
Mumbai, First Published Sep 27, 2020, 11:26 PM IST

ക്ടോബറിലെ ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. സപ്ലൈ ചെയില്‍ പ്രതിസന്ധികള്‍ മൂലം റീട്ടെയില്‍ പണപ്പെരുപ്പം ഉയർന്ന് നിൽക്കുന്ന പശ്ചാത്തലത്തില്‍ റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആറ് അംഗ ധനനയ സമിതി (എംപിസി) ആർബിഐ ഗവർണറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 29ന് യോഗം ചേരും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോ​ഗത്തിന്റെ പ്രമേയം ഒക്ടോബർ ഒന്നിന് പ്രഖ്യാപിക്കും. ഓഗസ്റ്റിൽ നടന്ന കഴിഞ്ഞ എംപിസി യോഗത്തിൽ, പണപ്പെരുപ്പത്തെ മെരുക്കാനായി നയപരമായ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് നിലനിർത്തിയിരുന്നു. പകർച്ചവ്യാധിയെ തുടർന്ന് സമ്പദ് വ്യവസ്ഥ വളരെ ദുർബലമായ അവസ്ഥയിലാണെന്നാണ് റിസർവ് ബാങ്ക് ​ഗവർണർ കഴിഞ്ഞ യോ​ഗ ശേഷം അഭിപ്രായപ്പെട്ടത്. 

ഫെബ്രുവരി മുതൽ ആർബിഐ പോളിസി നിരക്കുകളിൽ 115 ബേസിസ് പോയിൻറ് കുറവ് വരുത്തിയിട്ടുണ്ട്. സമ്പദ്‍വ്യവസ്ഥയിലെ ഓരോ ചലനങ്ങളും റിസർവ് ബാങ്ക് സൂക്ഷമായി നിരീക്ഷിച്ചുവരുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊവിഡ് -19 മൂലം സമ്പദ്‍വ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ യോ​ഗത്തിൽ ചർച്ചയാകും. 

“ആർബിഐ അതിന്റെ അനുയോജ്യമായ നിലപാട് നിലനിർത്തണം, അതേസമയം സിപിഐ (consumer price index) പണപ്പെരുപ്പത്തിലെ സ്ഥിരത കണക്കിലെടുത്ത് നിരക്ക് കുറയ്ക്കുന്നത് ഒഴിവാക്കുക. വളർച്ചയെ പിന്തുണയ്ക്കുന്നത് നിർണായകമാണെങ്കിലും, പണപ്പെരുപ്പത്തിൽ എന്തെങ്കിലും മിതത്വം ഉണ്ടാകുന്നതുവരെ ആർബിഐക്ക് കാത്തിരിക്കാം, ” കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രി പ്രസ്താവനയിൽ പറഞ്ഞു. COVID-19 പകർച്ചവ്യാധി സൃഷ്ടിച്ച സമ്പദ് വ്യവസ്ഥയിലെ സങ്കോചം മൂലം ഗുരുതരമായ വെല്ലുവിളികൾ വ്യവസായ രം​ഗം നേരിടുന്നതായി അസോചാം സെക്രട്ടറി ജനറൽ ദീപക് സൂദ് പറഞ്ഞു. 

“ഉയർന്ന പണപ്പെരുപ്പം ഉള്ളതിനാൽ, ഇത്തവണ അവർ നിരക്ക് കുറയ്ക്കുമെന്ന് ഞാൻ കരുതുന്നില്ല, " യൂണിയൻ ബാങ്ക് എംഡിയും സിഇഒയുമായ രാജ്കിരൻ റായ് ജി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.  

Follow Us:
Download App:
  • android
  • ios