കാർഷിക മേഖലയിലേക്കുളള വായ്പാ പ്രവാഹം സ്ഥിരമായി വർദ്ധിച്ച് വരുകയാണ്, ഓരോ സാമ്പത്തിക വർഷവും നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തെക്കാൾ ഉയർന്ന തോതിൽ വായ്പാ വിതരണം നടക്കാ‌റുളളതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ, 2021-22 വർഷത്തെ ബജറ്റിൽ സർക്കാർ കാർഷിക വായ്പാ ലക്ഷ്യം ഏകദേശം 19 ലക്ഷം കോടി രൂപയായി ഉയർത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.

Add Asianetnews as a Preferred SourcegooglePreferred

നിലവിലെ സാമ്പത്തിക വർഷത്തിൽ സർക്കാർ 15 ലക്ഷം കോടി കാർഷിക വായ്പാ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. കാർഷിക മേഖലയുടെ വായ്പാ ലക്ഷ്യം സർക്കാർ എല്ലാ വർഷവും വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത്തവണ 2021-22ൽ ലക്ഷ്യം 19 ലക്ഷം കോടി ആയി ഉയർത്താൻ സാധ്യതയുണ്ടെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

"നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും (എൻബിഎഫ്സി) സഹകരണ സംഘങ്ങളും കാർഷിക വായ്പാ രം​ഗത്ത് സജീവമാണ്. നബാർഡ് റീഫിനാൻസ് സ്കീം കൂടുതൽ വിപുലീകരിക്കും. 2020-21 വർഷത്തെ കാർഷിക വായ്പാ ലക്ഷ്യം 15 ലക്ഷം കോടി രൂപയാണ്," 2020-21 ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

കാർഷിക മേഖലയിലേക്കുളള വായ്പാ പ്രവാഹം സ്ഥിരമായി വർദ്ധിച്ച് വരുകയാണ്, ഓരോ സാമ്പത്തിക വർഷവും നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തെക്കാൾ ഉയർന്ന തോതിൽ വായ്പാ വിതരണം നടക്കാ‌റുളളതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2017-18 ൽ 11.68 ലക്ഷം കോടി രൂപയുടെ വായ്പ കർഷകർക്ക് നൽകി, ആ വർഷം നിശ്ചയിച്ചിരുന്ന 10 ലക്ഷം കോടി ലക്ഷ്യത്തേക്കാൾ വളരെ ഉയർന്ന വിതരണതോതാണിത്. 2016-17 സാമ്പത്തിക വർഷത്തിൽ 10.66 ലക്ഷം കോടി രൂപയുടെ വിള വായ്പകൾ വിതരണം ചെയ്തു, ഇത് ക്രെഡിറ്റ് ലക്ഷ്യമായ 9 ലക്ഷം കോടിയെക്കാൾ കൂടുതലായിരുന്നു.

ഉയർന്ന കാർഷിക ഉൽപാദനം നേടുന്നതിൽ വായ്പകൾ ഒരു നിർണായക ഘടകമാണ്. സാധാരണയായി, കാർഷിക വായ്പകൾ 9 ശതമാനം പലിശനിരക്ക് ആകർഷിക്കുന്നു. എന്നാൽ, ഹ്രസ്വകാല കാർഷിക വായ്പ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനും കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും പലിശ ഇളവ് നൽകുന്നതായും സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.