Asianet News MalayalamAsianet News Malayalam

ചൈനയുടെ വളർച്ച തടയാൻ ഇന്ത്യയെ സഹായിക്കാനുള്ള കരാർ പരസ്യപ്പെടുത്തി ട്രംപ് ഭരണകൂടം

ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് ബദലായി ഇന്ത്യയെ വളർത്തിയെടുക്കാനുള്ള ഇന്തോ - പസഫിക് പോളിസിയിലെ വിവരങ്ങളാണ് അമേരിക്കൻ ഭരണകൂടം വെളിപ്പെടുത്തിയത്. 

US reveals policy to counter china with support to Indian growth
Author
Washington D.C., First Published Jan 14, 2021, 8:27 PM IST

വാഷിങ്ടൺ:  അധികാരത്തിൽ പുറത്തേക്ക് പോകുന്നതിന് തൊട്ടുമുൻപ് ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് ബദലായി ഇന്ത്യയെ വളർത്തിയെടുക്കാനുള്ള ഇന്തോ - പസഫിക് പോളിസിയിലെ വിവരങ്ങളാണ് അമേരിക്കൻ ഭരണകൂടം വെളിപ്പെടുത്തിയത്. കരാർ പ്രകാരം 2042 ന് ശേഷം മാത്രമേ ഈ വിവരങ്ങൾ പുറത്തുവിടാൻ പാടുള്ളൂവെന്നാണ് വിവരം. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

നയതന്ത്ര-സൈനിക-രഹസ്യാന്വേഷണ രംഗങ്ങളിൽ ഇന്ത്യയെ പിന്തുണക്കുന്നതിനുള്ളതായിരുന്നു കരാർ. ഇതിന്റെ വിശാല അർത്ഥങ്ങൾ വ്യക്തമായിരുന്നുവെങ്കിലും, കൊവിഡിന്റെ സമയത്ത് പോലും നിരന്തരം നയപരമായ ഭിന്നിപ്പ് പ്രകടിപ്പിച്ച അമേരിക്ക-ചൈന ശത്രുതയുടെ ഭാഗമായ കരാർ വിവരങ്ങൾ പുറത്തായതിൽ അമ്പരപ്പാണ് ലോകനേതാക്കൾ രേഖപ്പെടുത്തുന്നത്.

കരാർ വിവരങ്ങൾ പുറത്തുവിട്ടതോടെ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കൂടുതൽ സമ്മർദ്ദത്തിലാകുമെന്ന് ഉറപ്പ്. കരാർ വിവരങ്ങൾ പരസ്യപ്പെടുത്തിയതിലൂടെ ഇന്തോ - പസഫിക് ബന്ധത്തിലും സഖ്യരാഷ്ട്രങ്ങളുടെയും പങ്കാളിത്ത രാജ്യങ്ങളുടെയും കാര്യത്തിലെ നയപരമായ തീരുമാനങ്ങളിലെ സുതാര്യതയാണ് വെളിപ്പെടുന്നതെന്ന് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ റോബർട്ട് ഒബ്രയാൻ  പറയുന്നു.
 

Follow Us:
Download App:
  • android
  • ios