ദില്ലി: ചരിത്രത്തിലാദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശീയരുടെ വാര്‍ഷിക എണ്ണം ഒരു കോടി കവിഞ്ഞു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. 2016-ല്‍ നിന്നും 2017-ല്‍ എത്തുമ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 15.6 ശതമാനം വര്‍ധനയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2017-ല്‍ ഒരു കോടി പതിനെട്ടായിരം വിദേശ സഞ്ചാരികള്‍ ഇന്ത്യയിലെത്തിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഇത്രയും വിനോദസഞ്ചാരികളില്‍ നിന്നായി 1,80,379 കോടി രൂപയുടെ വരുമാനമാണ് 2017-ല്‍ ഉണ്ടായതെന്നും ജിഡിപിയുടെ 6.88 ശതമാനം സംഭാവന ചെയ്യുന്ന വിനോദസഞ്ചാരമേഖലയാണ് 12.36 ശതമാനം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്നതെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി.
