Asianet News MalayalamAsianet News Malayalam

'ഇന്ത്യയില്‍ ഈ വര്‍ഷം 10 ശതമാനം ശമ്പള വര്‍ധനയുണ്ടാകും'

ഏഷ്യന്‍ രാജ്യങ്ങളിലെ ശരാശരി വേതന വര്‍ധന 5.6 ശതമാനമായിരിക്കും. പണപ്പെരുപ്പം കുറച്ചാല്‍ ഇത് 2.6 ശതമാനമാനമാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് കുറവാണ്. കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പം കുറച്ചാല്‍ ആകെ വളര്‍ച്ച 2.8 ശതമാനമായിരുന്നു.
 

10 percentage salary hike for all level of employees in India
Author
Kochi, First Published Feb 3, 2019, 10:04 PM IST

കൊച്ചി: ഇന്ത്യന്‍ കമ്പനി ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ആഗോള കണ്‍സള്‍ട്ടന്‍സി ഭീമന്‍ കോണ്‍ഫെറി. ഇന്ത്യയിലെ കമ്പനി ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശരാശരി 10 ശതമാനം ശമ്പള വര്‍ധന പ്രതീക്ഷിക്കാമെന്നാണ് കോണ്‍ഫെറിയുടെ നിഗമനം. കഴിഞ്ഞ വര്‍ഷം ഒന്‍പത് ശതമാനമായിരുന്നു ശരാശരി വേതന വര്‍ധന.

എന്നാല്‍, രാജ്യത്തെ പണപ്പെരുപ്പം കഴിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന യഥാര്‍ഥ വേതന വര്‍ധന അഞ്ച് ശതമാനമായിരിക്കുമെന്നും കോണ്‍ഫെറി പറയുന്നു. 

ഏഷ്യന്‍ രാജ്യങ്ങളിലെ ശരാശരി വേതന വര്‍ധന 5.6 ശതമാനമായിരിക്കും. പണപ്പെരുപ്പം കുറച്ചാല്‍ ഇത് 2.6 ശതമാനമാനമാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് കുറവാണ്. കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പം കുറച്ചാല്‍ ആകെ വളര്‍ച്ച 2.8 ശതമാനമായിരുന്നു.

അതേസമയം മറ്റ് മേഖലകളെ അപേക്ഷിച്ച് ഏഷ്യയില്‍ വേതന വര്‍ധന കൂടുതലവുമെന്നും കോണ്‍ഫെറി പറയുന്നു. ബ്രിട്ടണിലെ പ്രതീക്ഷിത യഥാര്‍ഥ വേതന വളര്‍ച്ച 0.6 ശതമാനമാണ്. കിഴക്കന്‍ യൂറോപ്പിലേത് രണ്ട് ശതമാനവും.

ഈ വര്‍ഷം ജപ്പാനിലെ പ്രതീക്ഷിത യഥാര്‍ത്ഥ വേതന വര്‍ധന 0.1 ശതമാനവും ചൈനയിലേത് 3.2 ശതമാനവുമാകും. എന്നാല്‍, വിയറ്റ്നാമില്‍ 4.8 ശതമാനം വര്‍ധനവുണ്ടാകും. സിംഗപ്പൂരില്‍ മൂന്ന് ശതമാനം വര്‍ധനവും ഇന്തോനേഷ്യയില്‍ 3.7 ശതമാനവും വര്‍ധനവുണ്ടാകുമെന്നാണ് കോണ്‍ഫെറിയുടെ പഠനം.  
 

Follow Us:
Download App:
  • android
  • ios