ദില്ലി: കൊച്ചിന്‍ ഷിപ്‌യാഡില്‍ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കുള്ള പുതിയ ഡ്രൈ ഡോക്ക് നിര്‍മിക്കുന്നതിന് 1799 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഭിന്നലിംഗക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള ബില്ലും അംഗീകരിച്ചു. ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള ബില്ലില്‍ ഭേദഗതികൊണ്ടുവരും. ഖൊരഖ്പൂരില്‍ 1011 കോടി രൂപയ്ക്കു പുതിയ എയിംസ് സ്ഥാപിക്കും.
ഇന്ത്യമൊസംബിക് വിമാന സര്‍വ്വീസിന്റെ കരാറിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
