കണക്കില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി.

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അഭിമാനനേട്ടമായി സര്‍ക്കാര്‍ സ്കൂളുകളുടെ നവീകരണം മാറിയെന്ന് ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് രണ്ടരലക്ഷം വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ എത്തിയത്. ഇവരില്‍ 94 ശതമാനം പേരും സ്വകാര്യ-എയ്ഡഡ് സ്കൂളുകളില്‍ നിന്നും ടിസി വാങ്ങിയെത്തിയവരാണെന്നും ധനമന്ത്രി അറിയിച്ചു. 

വിദ്യാഭ്യാസമേഖലയ്ക്കായുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍... 

  • പൊതുവിദ്യാഭ്യാസരംഗത്തെ സൗകര്യവികസനത്തിന് 2038 കോടി 
  • കിഫ്ബി സഹായം കിട്ടാത്ത സ്കൂളുകളുടെ പശ്ചാത്തലസൗകര്യവികസനത്തിന് 180 കോടി
  • 4775 സ്കൂളുകളിലെ എട്ട് മുതല്‍ 12 വരെയുള്ള 45000 ക്ലാസ് മുറികള്‍ ഹൈടെക്കായി
  • 9941 യുപി എല്‍പി സ്കൂളുകള്‍ ഹൈടെക് വിദ്യാലയങ്ങളാക്കാന്‍ 292 കോടി കിഫ്ബി അനുവദിച്ചു
  • സ്വന്തമായി സ്ഥലമില്ലാത്ത സ്കൂളുകള്‍ അധികഭൂമി വാങ്ങാന്‍ പദ്ധതി
  • മാനദണ്ഡപ്രകാരമുള്ള അധ്യാപകപദ്ധതികള്‍ സൃഷ്ടിക്കും
  • ഇതുവരെ 3663 തസ്തികകള്‍ വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ചു
  • അക്കാദമിക് നിലവാരും ഉയര്‍ത്താനുള്ള മാസ്റ്റര്‍ പ്ലാന്‍ ഈ വര്‍ഷവും തുടരും
  • അധ്യാപകപരിശീലനം അധ്യാപകപരിവര്‍ത്തനമാക്കി മാറ്റും
  • രണ്ടാഴ്ച്ച നീളുന്ന റസിഡന്‍ഷ്യല്‍ കോഴ്സുകള്‍ അധ്യാപകര്‍ക്കായി നടത്തും
  • വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ കേരള മാതൃകയില്‍ തൊഴില്‍ പരിശീലനം നടപ്പാക്കും
  • ഇതിനായി 15 കോടി വിലയിരുത്തി
  • ഇംഗ്ലീഷ്, ഗണിതം, സാമൂഹികശാസ്ത്രം എന്നിവയുടെ അക്കാദമി മികവിനായി പ്രത്യേക പദ്ധതി 
  • ശ്രദ്ധ എന്ന പേരില്‍ പരിഹാരബോധനപരിപാടിക്കായി പത്ത് കോടി
  • കണക്കില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി
  • പിന്നാക്ക മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പദ്ധതി