അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നും കള്ളപ്പണക്കാര്‍ക്ക് അത് കത്തിച്ചുകളയേണ്ടിവരുമെന്നും തരത്തിലുള്ള അവകാശവാദങ്ങള്‍ പൊളിയ്‌ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. എന്നാല്‍ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പരിശോധിച്ച് നികുതി അടയ്‌ക്കാത്തവരെ കണ്ടെത്തി പിഴ ചുമത്തുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ വാദം. അതേസമയം വ്യക്തമായ കാരണം കാണിക്കുന്നവര്‍ക്ക് ഡിസംബര്‍ 30 ന് ശേഷവും പഴയ നോട്ട് നിക്ഷേപിക്കാനുള്ള സൗകര്യം നല്‍കുന്ന കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ആലോചിക്കും.അസാധു നോട്ടുകള്‍ കൈവശം വയ്‌ക്കുന്നതിന് പിഴ ചുമത്താന്‍  ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യവും ചര്‍ച്ച ചെയ്യും. ഇന്നലെ നീതി ആയോഗിന്റെ യോഗത്തില്‍ സാമ്പത്തിക വിദഗ്ദരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.