ഇന്നലെ 71.73 എന്ന നിലയില്‍ നിന്ന് 72 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ പുരോഗതി. ഇന്നലെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 72.45 എന്ന നിലയിലായിരുന്ന രൂപയ്ക്ക് ആദ്യ മണിക്കൂറുകളില്‍ മുന്നേറ്റം. ഇന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 11 പൈസ ഉയര്‍ന്ന് 72.34 എന്ന നിലയിലാണിപ്പോള്‍ ഇന്ത്യന്‍ നാണയം. 

ഇന്നലെ 71.73 എന്ന നിലയില്‍ നിന്ന് 72 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ 72.67 എന്ന നിലയിലേക്ക് വരെ രൂപ കൂപ്പുകുത്തിയിരുന്നു.

ഇറക്കുമതി മേഖലയില്‍ ഡോളറിനുളള ആവശ്യകത ഉയര്‍ന്ന് നില്‍ക്കുന്നത് രൂപയ്ക്ക് ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഡോളര്‍ വിറ്റഴിച്ച് രൂപയെ രക്ഷപെടുത്താന്‍ റിസര്‍വ് ബാങ്ക് നടത്തുന്ന ശ്രമങ്ങള്‍ ആദ്യ മണിക്കൂറുകളില്‍ വിജയിക്കുന്നതാണ് രൂപ ചെറിയ തോതില്‍ ശക്തിപ്പെടാന്‍ കാരണമെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം.