കൂടുതല്‍ ശമ്പളം ലഭിക്കുന്നതിനായി ചെയ്യുന്ന കാര്യങ്ങള്‍ നികുതി ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നു

കൊച്ചി: ഇന്ത്യയിലെ നികുതിദായകരായ ശമ്പളക്കാരില്‍ നാലിലൊന്ന് പേര്‍ക്കും ടാക്സ് സേവിംഗ്സ് ഓപ്ഷനുകളെക്കുറിച്ച് അറിവില്ലന്ന് നീല്‍സണ്‍ ഇന്ത്യ സര്‍വേ ഫലം. കൂടുതല്‍ ശമ്പളം ലഭിക്കുന്നതിനായി ചെയ്യുന്ന കാര്യങ്ങളിലൂടെ നികുതി ആനുകൂല്യങ്ങളായി ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തുകയാണ് ജീവനക്കാര്‍ ചെയ്യുന്നതെന്നും സര്‍വേ കുറ്റപ്പെടുത്തുന്നു. 

ഏഴ് നഗരങ്ങളിലെ 194 കോര്‍പ്പറേറ്റുകളിലെ 1233 ജീവനക്കാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. റീ ഇമ്പേഴ്സ്മെന്‍റില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി 56 ശതമാനം ജീവനക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ അവര്‍ക്ക് തന്നെ പ്രശ്നമാകുകയാണ് പതിവ്. 

ടെലിക്കോം റീഇമ്പേഴ്സ്മെന്‍റാണ് രാജ്യത്ത് കമ്പനികള്‍ ഓഫര്‍ നല്‍കുന്ന ഏറ്റവും പ്രചാരമുളള ടാക്സ് ബെനിഫിറ്റെന്ന് പഠനങ്ങള്‍ തെളിയിച്ചു. 94 ശതമാനം കമ്പനികളും കാലതാമസമുണ്ടാക്കുന്ന പേപ്പര്‍ അധിഷ്ഠിത മാര്‍ഗങ്ങളാണ് റീഇമ്പേഴ്സ്മെന്‍റിനായി ഉപയോഗിക്കുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് 62 ശതമാനം കമ്പനി ജീവനക്കാരും അറിയിച്ചു. ഇന്ത്യയില്‍ തൊഴിലാളി ആനുകൂല്യങ്ങളുടെ പരിപാലന സംവിധാനങ്ങള്‍ വളരെ മോശമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത തൊഴിലാളികളും ജീവനക്കാരും പറഞ്ഞു.