മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുകളുമൊക്കെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കാണിച്ച് നിരന്തരം എസ്.എം.എസ് സന്ദേശങ്ങള്‍ ലഭിക്കാത്തവരുണ്ടാവില്ല. ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ അടുത്തയാഴ്ച തന്നെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിവിധ ക്ഷേമ പദ്ധതികളെ അടക്കം ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഇതുവരെ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ മറിച്ചൊരു ഉത്തരവ് വരുന്നത് വരെ മൊബൈല്‍ കണക്ഷനുകളും ബാങ്ക് അക്കൗണ്ടുകളുമൊക്കെ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ഇതിനുള്ള അവസാന തീയ്യതികള്‍ ഇങ്ങനെ

മൊബൈല്‍ കണക്ഷനുകള്‍: 2018 ഫെബ്രുവരി 6
പാന്‍ കാര്‍ഡ്: 2017 ഡിസംബര്‍ 31
ബാങ്ക് അക്കൗണ്ട്: 2017 ഡിസംബര്‍ 31
പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്: 2017 ഡിസംബര്‍ 31
സാമൂഹിക ക്ഷേമ പദ്ധതികള്‍: 2017 ഡിസംബര്‍ 31