റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്

ദില്ലി: ഇനി മുതല്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കെവൈസി (നോ യുവര്‍ കസ്റ്റമര്‍) ഫോമുകള്‍ പൂരിപ്പിക്കുന്നതിനും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. 

എന്നാല്‍ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് ആര്‍ബിഐ പറയുന്നു. ഇതുവരെ ബാങ്ക് കെവൈസിക്ക് മേല്‍വിലാസത്തിന്‍റെ തെളിവായി ഏതെങ്കിലും ഒരു ഐഡി കാര്‍ഡിന്‍റെ കോപ്പിയും പാന്‍ കാര്‍ഡും ഒരു പാസ്പോര്‍ട്ട് സൈസിലുളള ഫോട്ടോയും മതിയായിരുന്നു. 

ബാങ്കിംഗ് ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുകയെന്നതാണ് ഈ നീക്കത്തിനുപിന്നിലെ കാരണമായി ആര്‍ബിഐ ചൂണ്ടിക്കാണിക്കുന്നത്.