എയര്‍ കണ്ടീഷനര്‍ - ഫ്രിഡ്ജ് വിപണി ഏറ്റവും മോശമായ അവസ്ഥയില്‍

കൊച്ചി: അപ്രതീക്ഷിത മഴയില്‍ എസി - റഫ്രിജറേറ്റര്‍ വിപണി കൂപ്പുകുത്തി. മഴ മൂലം ഒരു മാസമായി എയര്‍ കണ്ടീഷനര്‍ - ഫ്രിഡ്ജ് വിപണി ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് തകര്‍ന്നടിഞ്ഞത്.

കനത്ത ചൂടിന് മഴ തകര്‍ത്ത് പെയ്തു തുടങ്ങിയതോടെ വലിയ ആശ്വാസം വന്നതോടെയാണ് വില്‍പ്പന ഇടിഞ്ഞതെന്ന് ജര്‍മ്മനി ആസ്ഥാനമായ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം കണ്ടെത്തി. മാര്‍ച്ച് മുതലുളള മാസങ്ങളില്‍ പ്രതീക്ഷിച്ച രീതിയില്‍ ചൂട് ഉയരാതിരുന്നതിനെ തുടര്‍ന്ന് മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലും വിപണി വേണ്ടത്ര ഉണര്‍ന്നില്ല. 

ഏപ്രില്‍ വരെയുളള കണക്കുകള്‍ പ്രകാരം 19 ശതമാനത്തിന്‍റെ ഇടിവാണ് എസി വിപണിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത്. മെയ് മുതലുളള വില്‍പ്പന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അടുത്ത നാളുകളില്‍ ഇതുകൂടി പുറത്തു വരുന്നതോടെ ആഘാതം ഇതിലും ഉയര്‍ന്നേക്കാം. മെയ് മുതലുളള മാസങ്ങളിലെ വില്‍പ്പനയിടിവ് 12 മുതല്‍ 14 ശതമാനം വരെ വരുമെന്നാണ് അറിയുന്നത്.