പ്രത്യേകം തയ്യാറാക്കിയ മൃദുവായ തുകലിലാണ് ഇതിന്‍റെ നിര്‍മ്മാണം. പ്രീ കട്ട് ലേസുകള്‍ അനാവശ്യ പാളികള്‍ കുറച്ച് ബോള്‍ നിയന്ത്രണ ഭാഗം കൂട്ടുന്നു. ചലന ശേഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് കോപ്പാ 19 ന്‍റെ നിര്‍മ്മാണം.
മുംബൈ: അഡിഡാസിന്‍റെ ഏറ്റവും പുതിയ കോപ്പാ 19 ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തി. മനുഷ്യന്‍റെ കാലിന്‍റെ രൂപത്തിന് സമാനമായാണ് കോപ്പാ 19 ബൂട്ട് അഡിഡാസ് നിര്‍മ്മിച്ചിരിക്കുന്നത്. പാരമ്പര്യ തനിമയും, പുതിയ ഡിസൈനും, നൂതനമായ സാങ്കേതിക വിദ്യയും കൂട്ടിയിണക്കിയാണ് അഡിഡാസ് കോപ്പാ 19 നിര്‍മ്മിച്ചിരിക്കുന്നത്.
പ്രത്യേകം തയ്യാറാക്കിയ മൃദുവായ തുകലിലാണ് ഇതിന്‍റെ നിര്‍മ്മാണം. പ്രീ കട്ട് ലേസുകള്‍ അനാവശ്യ പാളികള്‍ കുറച്ച് ബോള്‍ നിയന്ത്രണ ഭാഗം കൂട്ടുന്നു. ചലന ശേഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് കോപ്പാ 19 ന്‍റെ നിര്‍മ്മാണം.
രാജ്യത്തുടനീളമുളള അഡിഡാസ് ഷോറൂമുകളില്‍ പി1, പി2. പി3, പി4 എന്നീ നാല് വേരിയന്‍റുകളില്‍ കോപ്പാ 19 ലഭ്യമാണ്. 4,599 മുതല്‍ 12,999 വരെയാണ് വില.