2011 ജനുവരിയിൽ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമാണ് സ്പിന്നിംഗ് മിൽ ഉദ്ഘാടനം ചെയതത്. നിയമനത്തർക്കം കോടതി കയറിയതോടെ അന്ന് തന്നെ മില്‍ അടച്ചു.
ഉദുമ: ഉദ്ഘാടനത്തിന് പിന്നാലെ എട്ട് വര്‍ഷമായി അടഞ്ഞ് കിടന്ന കാസര്‍ഗോഡ് സ്പിന്നിംഗ് മില്‍ വീണ്ടും തുറന്നു. 2011 ജനുവരിയിൽ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമാണ് സ്പിന്നിംഗ് മിൽ ഉദ്ഘാടനം ചെയതത്.
നിയമനത്തർക്കം കോടതി കയറിയതോടെ അന്ന് തന്നെ മില്‍ അടച്ചു. തുടർന്ന് വന്ന യുഡിഎഫ് സർക്കാർ നിയമനങ്ങൾ റദ്ദാക്കി. യന്ത്രങ്ങൾ ചലിച്ച് തുടങ്ങും മുമ്പേ സ്പിന്നിംഗ് മിൽ സമര വേദിയായി മാറി. എട്ട് വർഷം കഴിഞ്ഞാണ് മില്ല് വീണ്ടും പ്രവർത്തന സജ്ജമാകുന്നത്.
മുപ്പത് കോടി രൂപ ചിലവഴിച്ചാണ് ഇപ്പോള്‍ മില്ല് തുറക്കുന്നത്. നേരത്തെ തയ്യാറാക്കിയ റാങ്ക് പട്ടികയിലുള്ളവർ പലരും മറ്റു ജോലികളിൽ കയറി. വിദഗ്ധ ജോലിക്കാരുടെ കുറവാണ് ആദ്യ പ്രതിസന്ധി. പ്രത്യേക തൊഴിൽ പിശീലനവും നൽകണം. 25 കോടി രൂപ വാർഷിക വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
