2016ല്‍ എയര്‍ ഇന്ത്യയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കര കേറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായി നല്‍കിയില്ല. വീണ്ടും വായ്പ എടുക്കേണ്ടി വന്നതാണ് കമ്പനിയെ കടുത്ത ബാധ്യതയിലേക്ക് തള്ളിവിട്ടതെന്ന് സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കമ്പനിയുടെ വായ്പാ ബാധ്യത 14,550 കോടി രൂപയായാണ്. 2014ല്‍ അഞ്ചു ബോയിങ് വിമാനങ്ങള്‍ ഇത്തിഹാദ് എയര്‍വേയ്‌സിനു വിറ്റതില്‍ എയര്‍ ഇന്ത്യക്ക് 671.07 കോടി രൂപയുടെ നഷ്ടമുണ്ടായി. വിപണി വിലയേക്കാള്‍ കുറഞ്ഞ തുകയ്ക്കാണു വിമാനങ്ങള്‍ വിറ്റതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.