നിലവില്‍ കോഴിക്കോട്ടേക്ക് മാത്രമാണ് റാസല്‍ഖൈമയില്‍ നിന്ന് നേരിട്ടുളള നേരിട്ട് വിമാന സര്‍വ്വീസുളളത്. കൊച്ചിയിലേക്ക് കോഴിക്കോട് വഴി സര്‍വ്വീസുണ്ട്.

തിരുവനന്തപുരം: റാസല്‍ഖൈമയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കോഴിക്കോട് വഴി വിമാന സര്‍വ്വീസ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസാണ് റാസല്‍ഖൈമ-തിരുവനന്തപുരം സര്‍വ്വീസ് ആരംഭിച്ചത്. 

നിലവില്‍ കോഴിക്കോട്ടേക്ക് മാത്രമാണ് റാസല്‍ഖൈമയില്‍ നിന്ന് നേരിട്ടുളള നേരിട്ട് വിമാന സര്‍വ്വീസുളളത്. കൊച്ചിയിലേക്ക് കോഴിക്കോട് വഴി സര്‍വ്വീസുണ്ട്. ബുധന്‍, വെള്ളിയും റാസല്‍ഖൈമയില്‍ നിന്ന് ഉച്ചയ്ക്ക് 2.10 ന് (യുഎഇ സമയം) പുറപ്പെടുന്ന വിമാന വൈകിട്ട് 7.25 ന് കോഴിക്കോട്ടും രാത്രി 10.45 ന് തിരുവനന്തപുരത്തും എത്തും.

തിരിച്ചുളള സര്‍വ്വീസ് രാത്രി 8.10 ന് പുറപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് യുഎഇ സമയം ഉച്ചയ്ക്ക് 1.05 ന് റാസല്‍ഖൈമയില്‍ എത്തും.