ഏപ്രില്‍ 20 വരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് വില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജനുവരി 26 മുതല്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ഇങ്ങനെ ബുക്ക് ചെയ്യാം. വണ്‍ വേ, റൗണ്ട് ദ ട്രിപ്പ് യാത്രകള്‍ക്ക് ഇത് ബാധകമാണ്. യാത്രാ തീയ്യതിക്ക് 20 ദിവസം മുമ്പ് എങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. അതിന് ശേഷമുള്ള ബുക്കിങ്ങുകള്‍ക്ക് ഉയര്‍ന്ന നിരക്കായിരിക്കും. രാജധാനി എക്സ്പ്രസ് സര്‍വ്വീസ് നടത്തുന്ന എല്ലാ പ്രദേശങ്ങളിലേക്കും ഈ ബജറ്റ് സര്‍വ്വീസുകളും ഉണ്ടാകുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് രാജധാനി എക്സ്പ്രസില്‍ 2595 രൂപയാണ് ഇപ്പോള്‍ ടിക്കറ്റ് നിരക്ക്. എന്നാല്‍ ഓഫര്‍ പ്രാബല്യത്തില്‍ വരുന്നതോടെ എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് 2401 രൂപയ്ക്ക് ലഭിക്കും. മറ്റ് വിമാനക്കമ്പനികളും സമാനമായ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.