വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പടെ വമ്പന്‍ ഓഫറുകളുമായി എയര്‍ഇന്ത്യ രംഗത്തെത്തി. സീറ്റുകളുടെ ലഭ്യത അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് അമ്പത് ശതമാനം വരെ നിരക്കില്‍ ഇളവ് നല്‍കുമെന്നാണ് എയര്‍ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതലാണ് ഓഫര്‍ നിലവില്‍ വന്നത്. വിദ്യാര്‍ത്ഥികള്‍, സേനാ അംഗങ്ങള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കാണ് സീറ്റുകളുടെ ലഭ്യത അനുസരിച്ച് 50 ശതമാനം വരെ ഇളവ് ലഭിക്കുകയെന്ന് എയര്‍ഇന്ത്യ അറിയിച്ചു. യാത്രയ്‌ക്ക് ഏഴുദിവസമെങ്കിലും മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫറുകള്‍ ലഭിക്കുക. എയര്‍ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് ഓഫര്‍ പ്രഖ്യാപിച്ചത്. ആഭ്യന്തര സര്‍വ്വീസുകളിലെ എക്കണോമി ക്ലാസുകളിലാണ് ഓഫര്‍ ലഭ്യമാകുക. ടിക്കറ്റുകള്‍ എയര്‍ഇന്ത്യയുടെ ബുക്കിങ് ഓഫീസുകള്‍, കോള്‍ സെന്ററുകള്‍, വെബ്സൈറ്റ് എന്നിവ മുഖേന ബുക്ക് ചെയ്യാം...