ജന്‍മ്മനിയില്‍ വിദേശ പങ്കാളിത്തം 29 ശതമാനം മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി

നാഗ്പൂര്‍: എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുളള നീക്കങ്ങളോട് വിയോജിപ്പില്ലെങ്കിലും എയര്‍ ഇന്ത്യയെ ഒരു ഇന്ത്യക്കാരന്‍റെയോ ഇന്ത്യന്‍ കമ്പനിയുടെ കൈയിലേക്കോ മാത്രമേ കൈമാറാവൂവെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗത് അഭിപ്രായപ്പെട്ടു. 

ആകാശത്തിന്‍റെ നിയന്ത്രണവും അധികാരവും നഷ്ടപ്പെടുത്തുന്നതിനോട് സൂഷ്മതയോടെ മാത്രമേ ചുവട് വയ്ക്കാവൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നല്ല രീതിയില്‍ നടത്താന്‍ കഴിയുന്നവര്‍ക്ക് മാത്രമേ എയര്‍ ഇന്ത്യയെ കൈമാറാന്‍ പാടുള്ളൂ. 

ലോകത്ത് ഒരിടത്തും അവരുടെ ദേശീയ വിമാന കമ്പനിയില്‍ 49 ശതമാനത്തില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടില്ല. ജന്‍മ്മനിയില്‍ പോലും വിദേശ പങ്കാളിത്തം 29 ശതമാനം മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കടബാധ്യതയില്‍ നട്ടം തിരിയുകയാണെങ്കിലും 30 തോളം ആഗോള വിമാനത്താവളങ്ങളില്‍ ഇറങ്ങാനുളള ലൈസന്‍സും പരിശീലനം സിദ്ധിച്ച ജീവനക്കാരും എയര്‍ ഇന്ത്യയ്ക്കുണ്ട്. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.