മുംബൈ: ടിക്കറ്റ് നിരക്കില്‍ വമ്പിച്ച ഇളവുകളുമായി എയര്‍ ഏഷ്യ ഇന്ത്യ. ടാറ്റാ സണ്‍സുമായി ചേര്‍ന്നാണ് 99 രൂപ മുതല്‍ ഇന്ത്യയിലെവിടേക്കുമുള്ള ടിക്കറ്റ് എയര്‍ ഏഷ്യ നല്‍കുന്നത്. എയര്‍ ഏഷ്യയുടെ ഇന്ത്യയിലെ എയര്‍ലൈനായ ഇന്ത്യന്‍ ജെ വി എയര്‍ലൈന്‍ നെറ്റ് വര്‍ക്കിലാണ് വന്‍ വിലകുറവില്‍ ടിക്കറ്റ് ലഭ്യമാകുക.

ആഭ്യന്തര യാത്രകള്‍ക്കുള്ള ടിക്കറ്റ് 99 രൂപയ്ക്കും അന്താരാഷ്ട്ര ടിക്കറ്റുകള്‍ 444 രൂപയ്ക്കും ലഭിക്കും. അടുത്ത വര്‍ഷം മെയ് മുതല്‍ 2019 ജനുവരി വരെയാണ് ഓഫര്‍ ലഭ്യമാകുക. ഇന്ത്യയിലെവിടേയ്ക്കും ഒരു ദിശയിലേക്കുള്ള അടിസ്ഥാന നിരക്കാണ് 99 രൂപ. ടാറ്റ സണ്‍സുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ ഇന്ത്യ.

ഇന്ന് രാത്രി മുതല്‍ നവംബര്‍ 19 വരെ ഓഫറിലുള്ള ടിക്കറ്റ് ലഭ്യമാകും.. ബെംഗലുരു, കൊച്ചി, ഹൈദരബാദ്,റാഞ്ചി, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ന്യൂ ദില്ലി, ഗോവ എന്നിവിടങ്ങളിലേയ്ക്ക് എയര്‍ ഏഷ്യ ഇന്ത്യ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ക്വാലലംപൂരിലേയ്ക്കും, ബാലിയിലേയ്ക്കും, ബാങ്കോക്കിലേക്കും എയര്‍ ഏഷ്യയുടെ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നിലവിലുണ്ട്.