ദില്ലി: വിമാനം വൈകിയാലോ റദ്ദാക്കിയാലോ യാത്രക്കാര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരത്തില്‍ വന്‍ വര്‍ധന. ഇനി മുതല്‍ 20,000 രൂപവരെ യാത്രക്കാര്‍ക്കു നഷ്ട പരിഹാരം ലഭിക്കും. ഇതു സംബന്ധിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍വരും.

നിലവില്‍ 4000 രൂപയാണ് നഷ്ട പരിഹാരമായി വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്കു നല്‍കുന്നത്. പുതിയ നിബന്ധന പ്രകാരം രണ്ടു മണിക്കൂറിലേറെ ഫ്ലൈറ്റ് വൈകിയാല്‍ 10,000 രൂപയും ബോര്‍ഡിങ് അനുവദിച്ചില്ലെങ്കില്‍ 20,000 രൂപയും വിമാനക്കമ്പനി യാത്രക്കാര്‍ക്കു നഷ്ടപരിഹാരമായി നല്‍കണം.