കൊച്ചി: ആമസോണിൽ ജനുവരി 20 മുതൽ 23 വരെ ഗ്രേറ്റ്‌ ഇന്ത്യൻ സെയിൽ നടക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് ജനുവരി 19 ന് ഉച്ചക്ക് 12 മുതൽ സെയിലിൽ പങ്കെടുക്കാം. 

നൂറുകണക്കിന് വിഭാഗങ്ങളിലായി 170ദശലക്ഷം ഉൽപ്പന്നങ്ങളാണ് ആമസോൺ സെയിലിനായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാം. മാത്രമല്ല വേഗത്തിലുള്ള ഡെലിവറിയും ആമസോൺ വാഗ്ദാനം ചെയ്യുന്നു. 

ആമസോൺ സെയിലിൽ എച്ച്ഡിഎഫ്സി ക്രെഡിറ്റ്‌ കാർഡ്, ഡെബിറ്റ് കാർഡ് ഇഎംഐ ഓപ്‌ഷനുകൾ സ്വീകരിക്കുന്നവർക്ക് 10 ശതമാനം അധിക ക്യാഷ് ബാക്ക് ലഭിക്കും. 

തിരഞ്ഞെടുക്കപ്പെട്ട ഡെബിറ്റ്,  ക്രെഡിറ്റ്‌ കാർഡുകൾ ബജാജ് ഫിൻസേർവ് എന്നിവ ഉപയോഗിച്ച് നോകോസ്റ്റ് ഇഎംഐ യിൽ ഉപഭോക്താക്കൾക്ക് 10 കോടിയിൽ അധികം ഉൽപ്പന്നങ്ങൾ ലഭ്യമാകും. 

ആപ്പിൾ,  വൺപ്ലസ്, ഷവോമി, ഹോണർ,  റീൽമീ, സാംസങ്,  പ്യൂമ,  റെഡ് ടേപ്പ് ബാറ്റ,  മദർ കെയർ,  വെറോ മോദ ഫാസ്റ്റ്രാക്ക് ജോയ് ആലുക്കാസ്,  ആരോ,  എച്ച് പി എൽ ജി,  ഫിലിപ്സ്, പ്രെസ്റ്റിജ്,  ഉഷ തുടങ്ങിയ അനവധി ലോകോത്തര ബ്രാൻഡുകൾ സെയിലിൽ ലഭ്യമാകും. ആമസോൺ എക്കോ,  ഫയർ ടി വി സ്റ്റിക്ക്, ആമസോൺ കിൻഡിൽ വായനക്കാർ എന്നവർക്ക് 3000 രൂപ വരെ ഇളവും ലഭ്യമാകും. 

ബനാറസി,  റ്റാന്റ് സാരികൾ തുടങ്ങിയ ഹാൻഡ്‌ലൂം ഹാൻഡി ക്രാഫ്റ്റ് ഉൽപ്പന്നങ്ങളും, ആഗ്രാ ലെതർ ഉൽപ്പന്നങ്ങളും,   സെയിലിൽ വൻ ഇളവുകളിൽ ലഭ്യമാകും. മാത്രമല്ല ആമസോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോൺ സഹേലിയിൽ  പരിപാടിയുടെ ഭാഗമായ ഉല്പന്നങ്ങളൂം ലഭ്യമാകും.