ദില്ലി: ആക്സിസ് ബാങ്കിന്‍റെ പുതിയ മാനേജിംഗ് ഡയറക്ടറായും സിഇഒ ആയും അമിതാഭ് ചൗധരി ചുമതലയേറ്റു. കഴിഞ്ഞ സെപ്റ്റംബറിലാണ് ശിഖ ശര്‍മയുടെ പിന്‍ഗാമിയായി അമിതാഭ് ചൗധരിയെ നിയമിക്കാന്‍ ബാങ്ക് തീരുമാനമെടുത്തത്. 

മൂന്ന് വര്‍ഷത്തേക്കാണ് അദ്ദേഹത്തിന്‍റെ നിയമനം. എച്ച്ഡിഎഫ്സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ എംഡിയും സിഇഒയും ആയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ആക്സിസ് ബാങ്കിന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അ‍ഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റെടുത്തിരുന്നു.

നിലവില്‍ 54 കാരനായ അമിതാഭ് ചൗധരി 1987 ല്‍ ബാങ്ക് ഓഫ് അമേരിക്കയിലൂടെയാണ് ബാങ്കിങ് കരിയറിന് തുടക്കമിട്ടത്.