മുംബൈ: നഷ്ടത്തിന്റെ പടുകുഴിയിലായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കുന്നത് പകരം ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തി∙ റിലയൻസ് കമ്യൂണിക്കേഷൻസിനു ബാങ്കുകൾ നൽകിയിട്ടുള്ള 7000 കോടി രൂപ വായ്പ കമ്പനിയിലെ ഓഹരിയാക്കി മാറ്റാൻ ബാങ്കുകൾക്ക് അവസരം നൽകുന്ന പുതിയ ശുപാർശയാണ് അനിൽ അംബാനി മുന്നോട്ടുവെച്ചിരിക്കുന്നത്. കമ്പനിയുടെ 45,000 കോടി രൂപ കടബാധ്യത തീർക്കാനുള്ള പദ്ധതികളുടെ ഭാഗമാണിത്. ഇതു നടപ്പായാൽ കമ്പനിയുടെ 51 ശതമാനം ഓഹരിയും ബാങ്കുകളുടേതാകും. അംബാനിയുടേത് 26 ശതമാനമായി താഴും. ആസ്തി വിറ്റ് 17,000 കോടി രൂപ സമാഹരിക്കാനും ആലോചിക്കുന്നു. ടവറുകള്‍ അടക്കമുള്ള വസ്തുക്കളും ടെലികോം സ്പെക്ട്രവും വിൽക്കും.