Asianet News MalayalamAsianet News Malayalam

പണമില്ല, പാപ്പർ അപേക്ഷ നൽകാൻ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ്

കഴിഞ്ഞ സെപ്റ്റംബറിൽ ടെലികോം രംഗത്ത് നിന്ന് പൂർണമായും പിൻമാറാനും റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും റിലയൻസ് കമ്യൂണിക്കേഷൻസ് തീരുമാനിച്ചിരുന്നു.

anil ambanis reliance communications to opt for insolvency
Author
Mumbai, First Published Feb 1, 2019, 9:13 PM IST

മുംബൈ: പണമില്ലെന്ന് കാണിച്ച് പാപ്പർ അപേക്ഷ നൽകാനൊരുങ്ങി അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ്. കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാൻ പണമില്ലെന്നും പാപ്പർ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്നും വ്യക്തമാക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ ടെലികോം രംഗത്ത് നിന്ന് പൂർണമായും പിൻമാറാനും റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും റിലയൻസ് കമ്യൂണിക്കേഷൻസ് തീരുമാനിച്ചിരുന്നു. 2017 ജൂൺ 2-നാണ് ടെലികോം രംഗത്ത് വലിയ കടക്കെണിയിലായതിനെത്തുടർന്ന് പതിയെ പല പ്രോജക്ടുകളും അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. 18 മാസം കഴിഞ്ഞിട്ടും ഒരു തരത്തിലും ലാഭമുണ്ടാകാതിരുന്നതിനെത്തുടർന്ന് കമ്പനി പാപ്പർ നടപടികളിലേക്ക് കടക്കാൻ തീരുമാനിക്കുകയാണെന്നാണ് റിലയൻസ് കമ്യൂണിക്കേഷൻസ് വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ ടെലികോം നിരക്കുകൾ ഗണ്യമായി കുറച്ച് വിപ്ലവമുണ്ടാക്കിയ കമ്പനിയാണ് അനിൽ അംബാനിയുടെ റിലയൻസ്. എന്നാൽ പിന്നീട് കടക്കെണിയിലേക്ക് കൂപ്പുകുത്തിയ കമ്പനി, രക്ഷപ്പെടാനായി സഹോദരൻ മുകേഷ് അംബാനിയുടെ ജിയോക്ക് പല ഉപകരണങ്ങളും മറ്റും കൈമാറി രക്ഷപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു.

റിലയൻസ് കമ്യൂണിക്കേഷൻസ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് ചുവടെ:

anil ambanis reliance communications to opt for insolvency

Follow Us:
Download App:
  • android
  • ios