ന്യൂയോര്‍ക്ക്: ആപ്പിളിന്റെ കഴിഞ്ഞ 13 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ വരുമാനത്തില്‍ ആദ്യ ഇടിവ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 13 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ഐഫോണിന്റെ വില്‍പ്പനയിലുണ്ടായ ഇടിവാണ് ആപ്പിളിനു തിരിച്ചടിയായത്.

രണ്ടാം പാദത്തിലെ ആകെ വില്‍പ്പന 50.56 ബില്യണ്‍ ഡോളറിന്റേതായിരുന്നു. തൊട്ടു മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 58 ബില്യണ്‍ ഡോളറായിരുന്നു. 2015ന്റെ രണ്ടാം പാദത്തില്‍ 61.2 മില്യണ്‍ ഐഫോണുകള്‍ ആപ്പിള്‍ വിറ്റഴിച്ചു. എന്നാല്‍ ഇക്കൊല്ലം ഇത് 51.2ല്‍ എത്തിക്കാനേ കഴിഞ്ഞുള്ളൂ.

ചൈനയിലെ സാമ്പത്തിക മാന്ദ്യവും ആപ്പിളിനു തിരിച്ചടിയായി. ചൈനയിലെ വില്‍പ്പനയില്‍ 26 ശതമാനം ഇടിവാണു കാണിക്കുന്നത്. പ്രവര്‍ത്തന ഫലം പുറത്തുവന്നതോടെ ആപ്പിളിന്റെ ഓഹരികളില്‍ എട്ടു ശതമാനം ഇടിവുണ്ടായി.