ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 8400 കോടി ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 9100 കോടി ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് കമ്പനി കരുതിയിരുന്നത്. 

ന്യൂയോര്‍ക്ക്: യുഎസ് -ചൈന വ്യാപാരയുദ്ധം ഐ ഫോണുകളുടെ വില്‍പ്പനയെ ബാധിച്ചതായി ആപ്പിള്‍ വ്യക്തമാക്കി. വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ചൈനയിലെ വില്‍പ്പന കുറഞ്ഞതായാണ് കണ്ടെത്തല്‍. 

Add Asianetnews as a Preferred SourcegooglePreferred

ഇതുമൂലം കഴിഞ്ഞ ത്രൈമാസത്തില്‍ വരുമാനം കാര്യമായി കുറയുമെന്നും ആപ്പിള്‍ പറഞ്ഞു. ആപ്പിളിന്‍റെ പ്രഖ്യാപനം പുറത്ത് വന്നതോടെ അവരുടെ ഓഹരി വില 7.6 ശതമാനം വരെ കുറഞ്ഞു. 

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 8400 കോടി ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 9100 കോടി ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് കമ്പനി കരുതിയിരുന്നത്. ചില വികസ്വര വിപണികളില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നും കമ്പനി വ്യക്തമാക്കി.