സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ ലാഭത്തില്‍ വീണ്ടും ഇടിവ്. ഐഫോണ്‍ വില്‍പ്പന കുറഞ്ഞതാണു കമ്പനിക്കു വീണ്ടും തിരിച്ചടിയായത്. ജൂണ്‍ 25ന് അവസാനിച്ച പാദത്തില്‍ 15 ശതമാനമാണു വില്‍പ്പനയിലെ ഇടിവ്.

സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 40.4 മില്യണ്‍ ഐഫോണുകളാണ് അപ്പിള്‍ വിറ്റഴിച്ചത്. ലാഭത്തില്‍ 27 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. 780 കോടി ഡോളറാണ് ഈ പാദത്തില്‍ കമ്പനിയുടെ ലാഭം. തുടര്‍ച്ചയായ രണ്ടാം പാദത്തിലാണു കമ്പനിയുടെ ലാഭം ഇടിയുന്നത്. മൊത്ത വരുമാനം 15 ശതമാനം ഇടിഞ്ഞ് 4240 കോടി ഡോളറിലെത്തി. ചൈനയില്‍നിന്നുള്ള വരുമാനവും കുറഞ്ഞു.

ഐഫോണ്‍ വില്‍പ്പന കുറഞ്ഞതിന്റെ കണക്കുകള്‍ പുറത്തുവരുമ്പോഴും, പുതിയ മോഡലായ എസ്ഇയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതായി ആപ്പില്‍ സിഇഒ ടിം കുക്ക് പറഞ്ഞു.