ഇന്‍റര്‍ ബ്രാന്‍ഡ് പുറത്തിറക്കിയ ബ്രാന്‍ഡുകളുടെ 2018 ലെ പട്ടികയിലാണ് ആപ്പിള്‍ ഒന്നാം സ്ഥാനം നേടിയത്
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി ആപ്പിളിനെ തെരഞ്ഞെടുത്തു. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, കൊക്കക്കോള എന്നിവയാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ നേടിയവര്‍.
ഇന്‍റര്‍ ബ്രാന്‍ഡ് പുറത്തിറക്കിയ ബ്രാന്‍ഡുകളുടെ 2018 ലെ പട്ടികയിലാണ് ആപ്പിള്‍ ഒന്നാം സ്ഥാനം നേടിയത്. ഇന്ത്യയില്‍ നിന്നുള്ള ഒരു ബ്രാന്‍ഡിന് പോലും പട്ടികയില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ല. ലോകത്തെ ഏറ്റവും വിപണി മൂല്യമുളള 100 ബ്രാന്‍ഡുകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
സാംസംഗ്, ടൊയോട്ട, മെഴ്സിഡിസ് ബെന്‍സ്, ഫേസ്ബുക്ക്, മക്ഡൊണാള്‍ഡ് എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുളള ആഗോള ബ്രാന്‍ഡുകള്‍. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ആപ്പിളും ഗൂഗിളും ആദ്യ രണ്ടുസ്ഥാനത്ത് തുടരുന്നത്.
