1. രാജ്യം വിട്ടുകഴിഞ്ഞാല്‍ പൗരന്‍മാരെ NRI ആയാണ് കണക്കാക്കുക. അതിനാല്‍ സേവിംഗ്സ് അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും NRO അക്കൗണ്ടായി മാറ്റേണ്ടതാണ്. വാടക ,പലിശ, നിക്ഷേപങ്ങള്‍ തുടങ്ങിയവയിലൂടെ ലഭിക്കുന്ന സാമ്പത്തിക വരവുകള്‍ NRO അക്കൗണ്ടിലാണ് നിക്ഷേപിക്കേണ്ടത്. കൂടാതെ വിദേശത്തു നിന്ന് ഇന്ത്യയിലേക്കു പണമയയ്ക്കാന്‍ NRE അക്കൗണ്ടുകളാണ് ഉപയോഗിക്കേണ്ടത്. NRO, NRE അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ KYC നിര്‍ദേശിക്കുന്ന ഡോക്യുമെന്‍റുകള്‍ ബാങ്കില്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.

2. ക്രഡിറ്റ് കാര്‍ഡ്, ലോണുകള്‍ തുടങ്ങി ബാദ്ധ്യതകളുണ്ടെങ്കില്‍ ഒരാള്‍ക്ക് രാജ്യം വിടാനാകില്ല. അതിനാല്‍ രാജ്യം വിടും മുമ്പ് സാമ്പത്തിക ബാദ്ധ്യതകളില്ലെന്നു ഉറപ്പുവരുത്തുക.

3. വിദേശത്തു പോകുമ്പോള്‍ ഇന്‍ഷൂറന്‍സുകള്‍ അവസാനിപ്പിക്കാന്‍ പാടില്ല. വിദേശത്താണെങ്കിലും പോളിസികളില്‍ പണമടയാക്കാം. ആരോഗ്യ ഇന്‍ഷൂറന്‍സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നറിയുക.

4.വിദേശത്തായിരിക്കുമ്പോള്‍ ഇന്ത്യയില്‍ തുടരുന്ന അക്കൗണ്ടുകള്‍, പണമിടപാടുകള്‍ എന്നിവയുടെ പവര്‍ ഓഫ് അറ്റോമി വിശ്വസ്തരെ ഏല്‍പ്പിക്കുക. സാമ്പത്തിക സുരക്ഷിതത്വമുറപ്പിക്കാന്‍ ഈ നടപടി നല്ലതാണ്.

5.PIS സ്കീം വഴി വിദേശ ഇന്ത്യക്കാര്‍ക്കും ഓഹരി വിപണിയില്‍ നിക്ഷേപിക്കാം. എന്നാല്‍ ഒരു വ്യക്തിക്ക് ഒരു അക്കൗണ്ട് മാത്രമെ പാടുള്ളൂ. അതോടൊപ്പം മ്യൂച്ചല്‍ ഫണ്ടുകളില്‍ NRO അക്കൗണ്ട് വഴി പണം നിക്ഷേപിക്കാനാകും.
എന്നാല്‍ ഗവര്‍മെന്‍റിന്‍റെ PPF, NSC, NPS സ്കീമുകളില്‍ NRO അക്കൗണ്ടു വഴി നിക്ഷേപം നടത്താനാവില്ല.

6. ഇന്ത്യയില്‍ ചിലവഴിച്ച ദിവസം അടിസ്ഥാനമാക്കി ടാക്സ് അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. ഇതിനായി ടാക്സ് കണ്‍സള്‍ട്ടിന്‍റെ സഹായം തേടുക.