നോട്ട് നിരോധനത്തിന്റെ ഭാഗമായി ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപം എത്തിയ സാഹചര്യത്തിലാണ് നികുതി കുറയ്ക്കുന്നതന്റെ സാധ്യത ജെയ്റ്റ്‌ലി് പങ്കുവച്ചത്. എന്നാല്‍ ഏത് മേഖലിയിലൊക്കെയാകും ഇത് നടപ്പില്‍ വരികയെന്ന് വ്യക്തമാക്കാന്‍ ജെയ്റ്റ്‌ലി തയ്യാറായില്ല. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറയുന്ന സാഹചര്യത്തില്‍ ഇത് ഉയര്‍യത്താനുള്ള നീക്കമായും ജെയ്റ്റ്‌ലിയുടെ പ്രസ്താവനയെ വിലയിരിത്തുന്നുണ്ട്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്.