കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച സ്മാർട്ട് ട്രാവലർ എക്സ്പോ 2019 ന് കൊച്ചിയിൽ സമാപനമായി. വിദേശ യാത്രകൾക്കുള്ള സാധ്യതകൾ യാത്ര പ്രേമികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എക്സ്പോയുടെ സംഘടിപ്പിച്ചത്.  മൂന്ന് ദിവസമായി നടന്ന മേളയുടെ വേദി കലൂർ രാജ്യാന്തര  സ്റ്റേഡിയമായിരുന്നു.

ഏത് പാക്കേജ് വേണം, എങ്ങനെ തയ്യാറെടുക്കണം, പണമില്ലെങ്കിലും ടൂർ പോകാനുള്ള യാത്രാലോണുകൾ എവിടെ നിന്നും കിട്ടും, തുടങ്ങി യാത്രാസംബന്ധിയായ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങള്‍ നല്‍കിയാണ് ഏഷ്യാനെറ്റ് ന്യൂസ് സ്മാർട്ട് ട്രാവലർ എക്സ്പോ അവസാനിച്ചത്. എറണാകുളം എംഎല്‍എ  ഹൈബി ഈഡനായിരുന്നു എക്സ്പോ ഉദ്ഘാടനം ചെയ്തത്. 

കേരളത്തിലെ മികച്ച 16 ട്രാവൽ ഏജൻസികളും സിൽക്ക് എയറും ഏഷ്യാനെറ്റ് ന്യൂസും ഒത്തുചേർന്നാണ് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന എക്സ്പോ സംഘടിപ്പിച്ചത്. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ല അവസരങ്ങളാണ് എക്പോയിലൊരുക്കിയിരുന്നത്. നിരവധി മികച്ച പാക്കേജുകൾ യാത്ര പ്രേമികള്‍ക്ക് ലഭിച്ചു.