നേരത്തെ ചായക്കച്ചവടം നടത്തിയിരുന്ന ഒരാള്‍ പെട്ടെന്ന് ധനകാര്യ സ്ഥാപനം ആരംഭിച്ചതില്‍ സംശയം തോന്നിയാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 1.45 കോടി രൂപയാണ് പണമായി സൂക്ഷിച്ചിരുന്നത്. ഇതില്‍ 1.05 കോടിയും പുതിയ നോട്ടുകളായിരുന്നു. 1.49 കോടിയുടെ സ്വര്‍ണക്കട്ടികള്‍, 4.92 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍, 1.39 കോടിയുടെ മറ്റ് ആഭരണങ്ങള്‍, 1.28 കോടിയുടെ വെള്ളി ഉരുപ്പടികള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇയാളുടെ 13 ബാങ്ക് ലോക്കറുകള്‍ ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ പരിശോധിച്ചു. നാല് ലോക്കറുകള്‍ കൂടി ഇനിയും തുറന്നു പരിശോധിക്കാനുണ്ട്.