ഓണക്കാലത്തും ജനങ്ങളെ വലച്ച് എടിഎമ്മുകള്‍. ഉദ്യോഗസ്ഥ നഗരമായ തലസ്ഥാനത്ത് ഭൂരിഭാഗം എടിഎമ്മുകളിലും പണമില്ലാതെ നട്ടം തിരിയുകയാണ് ജനം. അതേസമയം വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ബാങ്കുകളുടെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓണമാഘോഷിക്കാന്‍ പണമെടുക്കാനായി ചെല്ലുമ്പോള്‍ ഭൂരിഭാഗം എടിഎമ്മുകളും കാലി.

നഗരത്തില്‍ ഏകദേശം 200 എടിഎം കൗണ്ടറുകളുണ്ടെന്നാണ് കണക്ക്, എന്നാല്‍ ഏറ്റവും തിരക്കേറിയ സമയമായിട്ടും പ്രവര്‍ത്തിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. ശമ്പളമെത്തുന്ന സമയമായിട്ടും ബാങ്കുകള്‍ വേണ്ട മുന്‍കരുതലുകളെടുത്തില്ലെന്നാണ് പ്രധാന ആക്ഷേപം.

എടിഎമ്മുകളില്‍ പണം നിറയ്‌ക്കാനായി സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പിച്ചിട്ടുള്ളത്, എല്ലാ എടിഎമ്മുകളിലും പണം ഉറപ്പാക്കാന്‍ ഏജന്‍സികള്‍ക്ക് നര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ബാങ്കധികൃതരുടെ വിശദീകരണം. ഓണം പ്രമാണിച്ച് മൂന്നും നാലും തീയതികളില്‍ എല്ലാ ബാങ്കുകളും അവധിയിലാണ്. എന്തുസംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം.