കൊച്ചി: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ചില്ലറ ക്ഷാമം പരിഹരിക്കാന്‍ എടിഎം വഴി 50, 20 രൂപ നോട്ടുകൾ വിതരണം ചെയ്യുമെന്ന് എസ്ബിഐ. അതേ സമയം 1000,500 രൂപ നോട്ടുകൾ അസാധുവാക്കിയതിനുശേഷമുള്ള സാഹചര്യം പ്രധാനമന്ത്രി വീണ്ടും അവലോകനം ചെയ്തു. ധനമന്ത്രാലയത്തിലേയും റിസർവ് ബാങ്കിലേയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.