ആദായ നികുതി നിയമത്തിലെ 11, 12 വകുപ്പുകള്‍ പ്രകാരം മതപരമായ അല്ലെങ്കില്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് നികുതി ഇളവ് അനുവദിക്കാനാവുന്നത്. എന്നാല്‍ യോഗയെ സന്നദ്ധ സേവനമായി കണക്കാക്കാമെന്ന നിലപാടിലാണ് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ എത്തിച്ചേര്‍ന്നത്. ആദായ നികുതി നിയമത്തില്‍ 2016 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ കൊണ്ടുവന്ന ഭേദഗതിയാണ് രാംദേവിന് തുണയായത്. ഇതനുസരിച്ച് യോഗയെ സന്നദ്ധ സേവനമായി കണക്കാക്കാനാവും.

അതേസമയം രാം ദേവിന് നേരത്തെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കാനുള്ള നീക്കം ഹിമാചല്‍ പ്രദേശ് സര്‍ക്കാറും പിന്‍വലിച്ചു. കരാര്‍ റദ്ദാക്കി ഭൂമി തിരിച്ചെടുക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും അത് വേണ്ടെന്ന് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.