75 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് 8.7 ശതമാനവും സ്ത്രീകള്‍ക്ക് 8.65 ശതമാനവുമാണ് എച്ച്.ഡി.എഫ്.സി ബാങ്ക് പലിശ നിര്‍ണ്ണയിച്ചിരിക്കുന്നത്. നേരത്തെ ഇത് 9.1 ശതമാനമായിരുന്നു. ഭവന വായ്പകള്‍ക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക നിരക്കില്‍ പലിശ ഈടാക്കുന്ന പ്രവണതയും ഇതാദ്യമായാണ്. 75 ലക്ഷത്തിന് മുകളിലുള്ള ഭവന വായ്പകള്‍ക്ക് പുരുഷന്മാര്‍ക്ക് 8.75 ശതമാനവും സ്ത്രീകള്‍ക്ക് 8.7 ശതമാനവും പലിശ ഈടാക്കും. നേരത്തെ ഇത് 9.15 ശതമാനമായിരുന്നു. ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡും പലിശ നിരക്ക് കുറച്ചിട്ടുണ്ട്. 75 ലക്ഷം വരെയുള്ള വായ്പകളിന്മേല്‍ സ്ത്രീകള്‍ക്ക് 8.65 ശതമാനവും പുരുഷന്മാര്‍ക്ക് 8.7 ശതമാനവുമാണ് പലിശ. 75 ലക്ഷം മുതല്‍ മൂന്ന് കോടി വരെയുള്ള വായ്പകള്‍ക്ക് സ്ത്രീകള്‍ക്ക് 8.7 ശതമാനവും പുരുഷന്മാര്‍ക്ക് 8.75 ശതമാനവും പലിശ നല്‍കണം.