ദില്ലി: രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഭാരത് മാല പദ്ധതിക്കായി 5.35 ലക്ഷം കോടി രൂപ ചിലവഴിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രഖ്യാപിച്ചു.
സ്വപ്‌നപദ്ധതിയായ ഭാരത്മല പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 53,000 കീലോമീറ്റര്‍ നീളത്തില്‍ ദേശീയപാത നവീകരിച്ചെടുക്കാനുള്ള ഈ പദ്ധതി രാജ്യത്തെ അടിസ്ഥാന സൗകര്യവികസന രംഗത്ത് വന്‍വിപ്ലവം കൊണ്ടു വരുമെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കുന്ന പ്രധാന അടിസ്ഥാന സൗകര്യ വികസനപദ്ധതികളിലൊന്നാണ് ഭാരത് മാല പദ്ധതി. പദ്ധതി നടപ്പാക്കുന്നതോടെ രാജ്യത്തെ നിര്‍മ്മാണമേഖലയിലും കാര്യമായ ഉണര്‍വുണ്ടാക്കും എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.
