ദില്ലി: ഭാരതി എയര്‍ടെല്ലിന്റെ ലാഭം ഇടിഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ വര്‍ഷം ഇതേ പാദവര്‍ഷത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 31 ശതമാനം ലാഭത്തില്‍ ഇടിവു കാണിക്കുന്നു. 1462 കോടിയാണ് ഇത്തവണത്തെ ലാഭം. മുന്‍ വര്‍ഷം ഇത് 2113 കോടി ആയിരുന്നു.
ലാഭം ഇടിഞ്ഞെങ്കിലും വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. വരുമാനം 7.9 ശതമാനം വര്‍ധിച്ച് 25547 കോടിയെന്ന റെക്കോഡിലെത്തി. കമ്പനിയുടെ പുതിയ 3ജി, 4ജി സേവനങ്ങളാണു വരുമാന വര്‍ധനവിനു സഹായിച്ചത്.
നൈജീരിയയിലെ ബിസിനസിലുണ്ടായ തിരിച്ചടിയാണു ലാഭത്തില്‍ കുറവുണ്ടാകാന്‍ കാരണം. നൈറയുടെ വിനിയമ മൂല്യം ഇടിഞ്ഞത് കമ്പനിക്ക് 748 കോടിയുടെ നഷ്ടമാണുണ്ടാക്കിയത്.
