വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ പ്ലാന്‍റ് വയനാട്ടിലെ ബാണാസുര സാഗര്‍ തടാകത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതിലൂടെ പ്രതിവര്‍ഷം 7.5 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. ഇതിനായി 6000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 18 കൂറ്റന്‍ പാനലുകലാണ് നിരത്തിയിരിക്കുന്നത്.
സോളാര്‍ ഫ്ലോട്ടിങ് നിലയത്തില്‍ തന്നെ 11 കെ.വി സബ് സ്റ്റേഷനും നിര്‍മ്മിച്ച രാജ്യത്തെ ആദ്യ പദ്ധതിയാണ് വയനാട്ടിലേത്. 9.5 കോടിയാണ് ചിലവ്. വെള്ളത്തില്‍ പൊങ്ങികിടക്കുന്ന കൂറ്റന്‍ പാനലുകളില്‍ നിന്നും ഉത്പ്പാതിപ്പിക്കുന്ന വൈദ്യുതി കേബിളുകളിലൂടെ സബ് സ്റ്റേഷനിലെത്തും. സബ് സ്റ്റേഷനും വെള്ളത്തില്‍ പൊങ്ങികിടക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. സബ് സ്റ്റേഷനില്‍ നിന്നു ഗ്രിഡിലൂടെ വൈദ്യുതി വിതരണ ശ്യംഘയിലെത്തിക്കും. ഇങ്ങനെ പ്രതിവര്‍ഷം 7.5ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാതിപ്പിക്കാനാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കൂകുട്ടല്‍. പദ്ധതി വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു.
അണക്കെട്ടിന്റെ നടപ്പാതയ്‌ക്ക് മേല്‍ക്കൂരയായി നിര്‍മ്മിച്ച 400 കിലോവാട്ട് റൂഫ്ടോപ്പ് സോളാര്‍ നിലയം, 10 കിലോവാട്ട് ഫ്ലോട്ടിംഗ് നിലയം എന്നിവയുടെ വിജയത്തിനുശേഷമാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചുവടുവെപ്പ്.
