ലണ്ടന്‍: മികച്ച നേട്ടങ്ങള്‍ക്ക് പിന്നാലെ ബിറ്റ്‌കോയിന്റെ മൂല്യം കഴിഞ്ഞ 24 മണിക്കൂറില്‍ 2000 ഡോളര്‍ ഇടിഞ്ഞ് 9000-ത്തിലെത്തി. നേരത്തെ 11000-ത്തിന് മുകളില്‍ മൂല്യവര്‍ധനവുണ്ടായ സ്ഥാനത്താണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ലക്‌സംബെര്‍ഗ് ആസ്ഥാനമായ ബിറ്റ്സ്റ്റാമ്പ് എക്‌സ്‌ചേഞ്ചില്‍ വ്യാഴാച ബിറ്റ്‌കോയിന്‍ മൂല്യം എട്ട് ശതമാനം ഇടിഞ്ഞ് 9000 ഡോളര്‍ രേഖപ്പെടുത്തി.

ബിറ്റ്‌കോയിന്റെ പ്രചാരം വര്‍ധിച്ചതോടെ ആവശ്യക്കാരും വര്‍ധിച്ചതാണ് നേരത്തെ മൂല്യവര്‍ധനവിന് കാരണമായത്. എന്നാല്‍ നേരത്തെ നിക്ഷേപിച്ചവര്‍ ലാഭമെടുത്തതിനാലുള്ള സ്വാഭാവിക തളര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. അടുത്തിടെ വന്‍ പ്രചാരമായിരുന്നു ബിറ്റ്‌കോയിന് ലഭിച്ചത്. ഗൂഗിള്‍ സെര്‍ച്ചല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിറ്റ്‌കോയിന്‍ ഒന്നാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായിരുന്നു.