തിരുവനന്തപുരം: ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ സൗജന്യ കോള്‍ എന്ന ഓഫറിനു പിന്നാലെ ബിഎസ്എന്‍എല്ലില്‍നിന്നു മറ്റൊരു തകര്‍പ്പന്‍ ഓഫര്‍. 'എക്‌സ്പീരിയന്‍സ് എല്‍എല്‍ 49' എന്ന പേരില്‍ 49 രൂപ പ്രതിമാസ വാടകയ്ക്ക്(ആദ്യ ആറു മാസം)ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. ലാന്‍ഡ്‌ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് സ്വാതന്ത്ര്യദിന ഓഫറായി പുതിയ പദ്ധതി അവതരിപ്പിച്ചത്.

എക്സ്പീരിയന്‍സ് എല്‍എല്‍ 49 പ്ലാനില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് അടക്കമുള്ളവ സൗജന്യമാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റായി 600 രൂപ നല്‍കണം. കണക്ഷന്‍ എടുത്ത് ആറു മാസത്തിനുശേഷം ജനറല്‍ പ്ലാനിലേക്കു മാറും.

പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ബിഎസ്എന്‍എലിന്റെ പ്രീപെയ്ഡ് സിം കാര്‍ഡ് സൗജന്യമായി നല്‍കും. രാജ്യ വ്യാപകമായി ഓഗസ്റ്റ് 15 മുതല്‍ ഈ ഓഫര്‍ പ്രാബല്യത്തില്‍വരും.