ബജറ്റ് മാറ്റി വയ്ക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടി. ക്യാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാർ സിൻഹയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു. ജനുവരി പത്തിന് മുൻപായി അഭിപ്രായം അറിയിക്കണമെന്നാണ് നിർദേശം. സാധാരണ നടപടിക്രമത്തിന്റെ ഭാഗമായാണ് അഭിപ്രായം തേടിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.