പതിനാല് ജില്ലാകളിലും ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കാന്‍ 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. എല്ലാ പഞ്ചായത്തിലും കളിക്കളം നിര്‍മ്മിക്കും. ഇതിനായി 135 കോടി രൂപ വകയിരുത്തിയെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

നീലേശ്വരം, ധര്‍മ്മടം, കൂത്തുപറമ്പ്, നടുവണ്ണൂര്‍, നിലമ്പൂര്‍, ചിറ്റൂര്‍, ചാത്തനൂര്‍, ചാലക്കുടി, പ്രീതികുളങ്ങര, അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിക്കും. ജിവി രാജ, അയ്യങ്കാളി
സ്കൂളുകളുടെ നവീകരണത്തിന് 30 കോടി വകയിരുത്തി. കലവൂര്‍ ഗോപിനാഥിന്റെ പേരില്‍ ആലപ്പുഴയില്‍ വോളിബോള്‍ അക്കാദമി സ്ഥാപിക്കും.