സ്‍ത്രീകള്‍ക്കു വേണ്ടി പ്രത്യേക വകുപ്പ് ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വകുപ്പിനു കീഴില്‍ നേരിട്ടു വരുന്ന സ്‍കീമുകള്‍ക്കു പുറമേ ജന്‍ഡര്‍ ഓഡിറ്റിനും സ്‍ത്രീകളെ സംബന്ധിക്കുന്ന മറ്റു വകുപ്പുകളിലെ സ്‍കീമുകള്‍ ഏകോപിക്കുന്നതിനുമുള്ള ചുമതല സ്‍ത്രീ വകുപ്പിനുണ്ടാകും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ വകിയിരുത്തതായ ഡോ. തോമസ് ഐസക് പറഞ്ഞു.
ജന്‍ഡര്‍ പുന:സ്ഥാപിക്കുകയാണ്. ഇനിമേല്‍ ബജറ്റ് രേഖകളോടൊപ്പം നിയമസഭാംഗങ്ങള്‍ക്ക് ജന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകൂടി നല്‍കും. എല്ലാം സ്‍കീമുകളിലും സ്‍ത്രീ പരിഗണന ഉറപ്പാക്കുന്നതോടൊപ്പം 10 ശതമാനം അടങ്കല്‍ സ്‍ത്രീകള്‍ക്കു പ്രത്യേകമായുള്ള പദ്ധതികള്‍ക്കായി മാറ്റിവയ്‍ക്കുമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. സ്‍ത്രീകളുടെ ക്ഷേമവും വികസനവും ബന്ധപ്പെട്ടുകൊണ്ടുള്ള പദ്ധതികള്‍ക്കു 91 കോടി രൂപയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 45 കോടി അംഗന്‍വാടികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കേന്ദ്രാവിഷ്‍കൃത സ്‍കീമുകളിലെ സംസ്ഥാന വിഹിതമാണ്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള സൈക്കോ സോഷ്ല്‍ സര്‍വീസിന് 12.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്‍കൂളുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
