കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിക്കും മുമ്പ് സ്വത്തുക്കൾ കണ്ടുകെട്ടാം. പുറമെ ഇതിനെതിരെ രാജ്യത്തെ സിവില്‍ കോടതിയെ സമീപിക്കാനും തട്ടിപ്പ് നടത്തി മുങ്ങുന്ന വ്യക്തിക്കാവില്ല.
ദില്ലി: സാമ്പത്തിക തട്ടിപ്പ് നടത്തി കടന്നുകളയുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള ഫ്യുജിറ്റീവ് ഇക്കണമോക് ഓഫെൻഡേഴ്സ് ഓര്ഡിനൻസ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 100 കോടി രൂപയ്ക്ക് മുകളിൽ തട്ടിപ്പ് നടത്തി കടന്നുകളയുന്നവര്ക്കെതിരെ കര്ശന നടപടിയാണ് ഓര്ഡിനൻസിലുള്ളത്.
കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിക്കും മുമ്പ് സ്വത്തുക്കൾ കണ്ടുകെട്ടാം. പുറമെ ഇതിനെതിരെ രാജ്യത്തെ സിവില് കോടതിയെ സമീപിക്കാനും തട്ടിപ്പ് നടത്തി മുങ്ങുന്ന വ്യക്തിക്കാവില്ല. നേരത്തെ മാര്ച്ച് 12ന് പാര്ലമെന്റില് അവരിപ്പിച്ച ബില്ല് സഭാ നടപടികൾ തടസ്സപ്പെട്ടതിനാൽ പാസാക്കാൻ കേന്ദ്രസര്ക്കാരിനായിരുന്നില്ല. സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങുന്നവരില് നിന്ന് നല്കിയ പണം തിരിച്ചുപിടിക്കാന് ബാങ്കുകളെ ഓര്ഡിനന്സ് സഹായിക്കുമെന്നാണ് കരുതുന്നത്.
നീരവ് മോദി, വിജയ് മല്യ, എന്നിവരടക്കമുള്ളവര് ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കടന്നുകളഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രം ഓര്ഡിനൻസിലൂടെ നിയമം കര്ശനമാക്കിയത്.
