പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കും പദ്ധതി നടപ്പാക്കുമ്പോള്‍ 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം പദ്ധതി ചെലവ് സംസ്ഥാനങ്ങളും വഹിക്കണം

ദില്ലി: ഇന്ത്യന്‍ ഗ്രാമീങ്ങളുടെ സ്വാശ്രയ ശീലം വളര്‍ത്താനും സാമ്പത്തികമായി ഗ്രാമങ്ങളെ പുരോഗതിയിലേക്ക് നയിക്കാനുമായി ഏറെ പുതുമകളോടെ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ സ്കീം വീണ്ടുമെത്തുന്നു. ദേശീയ പഞ്ചായത്തി രാജ് ദിനമായ ഏപ്രില്‍ 24 ന് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ നിലവില്‍ വരും. ഈ സ്കീം പ്രകാരം ഗ്രാമങ്ങളുടെ സാമ്പത്തിക പുരോഗതിക്കായും സ്വാശ്രയമായ നിലനില്‍പ്പിനായുമുളള പരിശീലനവും, സ്ഥാപനങ്ങളും മറ്റ് ഘടകങ്ങളും തയ്യാറാക്കും. 

പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കും. സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം പദ്ധതി ചെലവ് സംസ്ഥാനങ്ങളും വഹിക്കണം. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം 90 ശതമാനമാണ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ പദ്ധതിയുടെ മുഴുവന്‍ ചെലവുകളും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വഹിക്കും. 

പദ്ധതിയുടെ നിയന്ത്രണം ഇ-ഗവര്‍ണ്‍സ് വഴിയായിരിക്കും ഇതിനായി ഇ- പഞ്ചായത്ത് മിഷന്‍ മോഡ് പ്രോജക്ട് എന്ന പേരില്‍ പുതിയ പ്ലാറ്റ്ഫോം തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ 24 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കും.